കണ്ണൂർ: നിരോധിത ഉൽപ്പന്നങ്ങൾ ഓണക്കാല പരിശോധന കർശനമാക്കും പ്ലാസ്റ്റിക്ക് ക്യാരി ബാഗ്, നിരോധിത പേപ്പർ കപ്പുകൾ തുടങ്ങിയവ ഓണവിപണിയിൽ എത്തുന്നത് തടയാൻ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധനകൾ ശക്തമാക്കും. ഓണത്തോടനുബന്ധിച്ച് താൽക്കാലികമായി പ്രവർത്തിക്കുന്ന കടകളിലും മറ്റു സ്ഥാപനങ്ങളിലും ജൈവ അജൈവ മാലിന്യങ്ങൾ വെവ്വേറെ സൂക്ഷിക്കാനുള്ള ബിന്നുകൾ നിർബന്ധമായും ഒരുക്കിയിരിക്കണം.അവയിൽ തരംതിരിച്ച് തന്നെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം.യാതൊരു കാരണവശാലും ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്ക് കാരി ബാഗുകളോ മറ്റ് നിരോധിത ഉൽപ്പന്നങ്ങളോ ഉപയോഗിക്കാൻ പാടുള്ളതല്ല.ഇത്തരം നിരോധിത ഒറ്റത്തവണ ഉപയോഗവസ്തുക്കൾ ഉപയോഗിക്കുകയോ, സൂക്ഷിക്കുകയോ, കടത്തുകയോ ചെയ്യുന്നതായി കാണുന്ന പക്ഷം എത്ര കുറഞ്ഞ അളവിൽ ഉള്ളതായാലും പതിനായിരം രൂപ പിഴ ചുമത്തി ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുന്നതാണ്.സ്റ്റേഷനറി ഉൽപ്പന്നങ്ങൾ,ഭക്ഷ്യ ഉൽപ്പന്നങ്ങൾ തുടങ്ങിയവ ചെറുകിട വ്യാപാരികൾക്ക് വിതരണം ചെയ്യുന്ന വാഹനങ്ങളിൽ നിരോധി പ്ലാസ്റ്റിക് കവറുകൾ, 300 മില്ലി നിരോധിത വെള്ളക്കുപ്പികൾ ഉൾപ്പെടെയുള്ളവ കൂടി വിതരണം ചെയ്യുന്നതായി അറിയിപ്പ് വന്നിട്ടുണ്ട്.
District Enforcement Squad prepares for inspections to prevent sale of banned products at Onam markets